സഹായസംവിധാനങ്ങൾ

തെരഞ്ഞെടുക്കപ്പെടുന്ന വോളണ്ടിയർമാർക്ക് ജില്ലാ -സംസ്ഥാനതലങ്ങളിലുള്ള പരിശീലനങ്ങളിൽ പങ്കെടുക്കുന്നതിന് യാത്രബത്തയും റെസിഡൻഷ്യൽ പരിശീലനങ്ങളിൽ പങ്കെടുക്കുന്നവർക്ക് താമസവും ഭക്ഷണവും സൗജന്യമായി നൽകും. പരിശീലനം പൂർത്തിയാക്കുന്ന വോളണ്ടിയർമാർക്ക് തിരിച്ചറിയൽ കാർഡും സർട്ടിഫിക്കറ്റും നൽകും.

പ്രവർത്തനസമയത്ത് ധരിക്കുന്നതിന് തിരിച്ചറിയൽ നമ്പരോട് കൂടിയ മെറ്റാലിക്ക് ബാഡ്ജും ദുരന്തപ്രതിരോധ രക്ഷാപ്രവർത്തനസമയത്ത് ധരിക്കാനുള്ള റിഫ്‌ളക്ടീവ് ജാക്കറ്റും ലഭ്യമാക്കും.

പൊതുവായ സന്ദേശങ്ങൾ നൽകുന്നതിനും അടിയന്തിരഘട്ടങ്ങളിൽ നോഡൽ ഓഫീസുകളിൽ നിന്നും തിരിച്ചും ഒരു യൂണിറ്റിലുള്ള വോളണ്ടിയർമാർക്ക് തമ്മിൽ തമ്മിലും വേഗത്തിൽ ആശയവിനിമയം നടത്തുന്നതിന് Closed User Group (CUG) മൊബൈൽ സിമ്മുകൾ നൽകും.

എല്ലാ വർഷവും ഇവരുടെ പ്രവർത്തന വിലയിരുത്തലിനും അനുഭവങ്ങളും മികച്ച ഇടപെടലുകളും പങ്കുവയ്ക്കുന്നതിനും സഹായകമാകുന്നവിധം റിഫ്രഷർ പരിശീലനങ്ങൾ ക്രമീകരിക്കുകയും മികച്ചതും തനതായതുമായ സേവനം കാഴ്ചവയ്ക്കുന്ന വോളണ്ടിയർമാർക്കും യൂണിറ്റിനും പ്രശംസാപത്രങ്ങൾ നൽകുകയും ചെയ്യും.