വകുപ്പുതല സംവിധാനങ്ങൾ

ഓരോ യൂണിറ്റും അതു ബന്ധിപ്പിച്ചിട്ടുള്ള ഫയര്‍ & റെസ്‌ക്യു സ്റ്റേഷനുകളിലെ സിവില്‍ ഡിഫന്‍സ് നോഡല്‍ ഓഫീസറായ സ്റ്റേഷന്‍ ഓഫീസറുടെ കീഴിലും ജില്ലാ തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഫയര്‍ ഓഫീസറുടെ മേല്‍ നോട്ടത്തിലും ആയിരിക്കുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ക്ക് മെറ്റാലിക് ബാഡ്ജ്, റ്ഫ്‌ളക്ടിംഗ് ജാക്കറ്റ് എന്നിവ വകുപ്പ് നല്‍കുന്നതാണ്. സിവില്‍ ഡിഫന്‍സ് അക്കാദമിയില്‍വെച്ച് നല്‍കുന്ന റെസിഡന്‍ഷ്യല്‍ പരിശീലനങ്ങളില്‍ പങ്കെടുക്കുന്ന വോളന്റിയര്‍മാര്‍ക്ക് സൗജന്യ ഭക്ഷണം, താമസ സൗകര്യം എന്നിവ നല്‍കുന്നതാണ്. അംഗീകൃത ബാഡ്ജുള്ള വോളന്റിയര്‍മാര്‍ക്ക് അവർ കേരളത്തിലെവിടെയായാലും അപ്രതീക്ഷിതമായി ഉടലെടുക്കാവുന്ന ആപത്ഘട്ടങ്ങളിൽ ഇടപെടുന്നതിനോ സേവനം നൽകുന്നതിനോ തടസ്സമുണ്ടാകില്ല.

ഇതിനു സഹായകമായി വോളണ്ടിയർമാരുടെ പ്രവർത്തന റിപ്പോർട്ടിംഗ് സംവിധാനം മൊബൈൽ ആപ്പ് വഴി നോഡൽ ഓഫീസുമായും ജില്ലാ കളക്ട്രേറ്റുമായും സംസ്ഥാനതലത്തിൽ KSDMA യുമായും സിവിൽ ഡിഫൻസ് ഡയറക്ടറുടെ ഓഫീസുമായും ബന്ധിപ്പിക്കുന്നാതാണ്. ഈ സംവിധാനം ദുരന്തസമയത്ത് പ്രസ്തുത പ്രദേശത്തിന് സമീപമുള്ള എല്ലാ വോളണ്ടിയർമാരെയും ജാഗ്രതപ്പെടുത്തുന്നതിനും പരമാവധി സഹായം സമാഹരിക്കുന്നതിനും സഹായകരമാകുന്നതാണ്.